പൊലീസ് പീഡിപ്പിക്കുന്നുവെന്ന് രഘു
ചെന്നൈ: പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കാഞ്ചി സഹമഠാധിപതി വിജയേന്ദ്രസരസ്വതിയുടെ സഹോദരന്‍ രഘു. ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യംചെയ്യുന്ന പൊലീസ് കുടുംബാംഗങ്ങളെപ്പറ്റി മോശമായി സംസാരിക്കുകയും തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രഘു പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ അറിയാത്ത കാര്യങ്ങളെക്കുറിച്ച് മറുപടി പറയാതിരിക്കുമ്പോള്‍ ഈ കേസിലല്ലെങ്കില്‍ മറ്റൊരു കേസില്‍ തന്നെക്കുടുക്കുമെന്നാണ് പൊലീസിന്റെ ഭീഷണി.
ജയേന്ദ്രസരസ്വതിയെ അറസ്റുചെയ്യാന്‍ താനാണ് കാരണമെന്നു പൊലീസ് പറഞ്ഞുവെന്നും അദ്ദേഹത്തെക്കുറിച്ചാണ് പൊലീസ് കൂടുതല്‍ ചോദിച്ചതെന്നും രഘു പറഞ്ഞു.












Click it and Unblock the Notifications