നരേന്ദ്ര മോഡി രാജിവയ്ക്കേണ്ടതില്ല: വാജ്പേയി
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജി വയ്ക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.
മോഡി രാജിവയ്ക്കണമെന്ന ആവശ്യം ബിജെപിയിലെ ടിവി താരം സ്മൃതി ഇറാനി പിന്‍വലിച്ചതിന് പിറകെയാണ് വാജ്പേയിയുടെ ഈ പ്രസ്താവന.
ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് മുമ്പ് മോഡി രാജിവച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം തുടങ്ങുമെന്നായിരുന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ സ്മൃതി ഇറാനി ഞായറാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ സമ്മര്‍ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്മൃതി ഇറാനി ഈ പ്രസ്താവന പിന്‍വലിച്ചു.
ഒരു ഉത്തരവാദിത്തമുള്ള പാര്‍ട്ടി അംഗമെന്ന നിലയില്‍ താന്‍ ഈ ആവശ്യം ഉന്നയിക്കരുതായിരുന്നെന്നും പ്രസ്താവന താന്‍ നിരുപാധികം പിന്‍വലിക്കുന്നതായും സ്മൃതി ഇറാനി പറഞ്ഞു.












Click it and Unblock the Notifications