ജലസംഭരണത്തിന് ദേശീയ കമ്മീഷന്‍
ദില്ലി: ജലസംഭരണത്തിനായുള്ള ദേശീയകമ്മീഷന്‍ പരിഗണനയിലാണെന്ന് ജലവിഭവവകുപ്പുമന്ത്രി ജയ്പ്രകാശ് നാരായണ്‍ യാദവ് ലോക്സഭയില്‍ അറിയിച്ചു. പൊതുമിനിമം പരിപാടിയനുസരിച്ച് ഇതിനായി പൊതുനിക്ഷേപം നടത്താനാണ് ആലോചിക്കുന്നത്. ഇതുകൂടാതെ ബഡ്ജറ്റില്‍ 2800 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
ഭൂമിക്കടിയിലുള്ള ജലത്തിന്റെ അളവു രേഖപ്പെടുത്തുന്നതിന് ദേശീയ അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് മാപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലും പൊതുജനങ്ങള്‍ക്കിടയിലും വിതരണം ചെയ്യും.
വെള്ളപ്പൊക്കമുണ്ടാകുന്ന സംസ്ഥാനങ്ങളെ സഹായിക്കാന്‍ വാട്ടര്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയെ ലോകടൂറിസംമാപ്പിലെ പ്രധാനകേന്ദ്രമാക്കി മാറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ടൂറിസം വകുപ്പുമന്ത്രി രേണുകാ ചൗധരി പറഞ്ഞു. വിദേശടൂറിസ്റുകള്‍ക്കു നേരെ ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ടൂറിസം ഫോഴ്സിനെ നിയമിച്ചിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയിലെത്തിയ സഞ്ചാരികളുടെ എണ്ണം 24 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications