തിരുവനന്തപുരത്ത് വാഹനാപകടം; 4 മരണം
തിരുവനന്തപുരം: തോന്നയ്ക്കലിന് സമീപം കാറും സ്കൂള്‍ ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു.
ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന് സമീപമാണ് സംഭവം നടന്നത്.
പേയാട് വിളപ്പില്‍ശാല എസ്. കെ നിവാസില്‍ അനില്‍കുമാര്‍, നെയ്യാറ്റിന്‍കര പോങ്ങില്‍വെണ്‍പകല്‍ സ്വദേശി സതീഷ്കുമാര്‍ എന്നിവരാണ് മരിച്ച രണ്ട് പേര്‍. മരിച്ച മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച നാല് പേരും കാറില്‍ സഞ്ചരിച്ചിരുന്നവരാണ്.
സീരിയല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് അംബാസിഡര്‍ കാറില്‍ പോവുകയായിരുന്നവരാണ് മരിച്ചത്. ബിഷപ്പ് പെരേര സ്കൂളിന്റെ ബസ്സുമായാണ് കാര്‍ കൂട്ടിയിടിച്ചത്.












Click it and Unblock the Notifications