ജേക്കബ് തുടരുന്നതെന്തിനെന്ന് ഉമ്മന്‍ചാണ്ടി
കരിപ്പൂര്‍: യുഡിഎഫ് ചീഞ്ഞുനാറിയെങ്കില്‍ ടി. എം. ജേക്കബ് മുന്നണിയില്‍ എന്തിന് തുടരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജേക്കബിനെ പുറത്താക്കണോയെന്നത് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. മുന്നണിയില്‍ ആര്‍ക്കും എന്തു പ്രശ്നവും ഉന്നയിക്കാം. ജേക്കബിനെ മന്ത്രിസഭയില്‍ എടുക്കാതിരുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുന്നില്ല. അദ്ദേഹം ഇത്രയൊക്കെയല്ലേ പറഞ്ഞുള്ളൂവെന്നതിലാണ് അത്ഭുതം.
ഡിസംബര്‍ 13 തിങ്കളാഴ്ച കരിപ്പൂരില്‍ ആദ്യ ഹജ് വിമാനത്തിന് പച്ചക്കൊടി കാട്ടിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. ഇതിന് മുമ്പ് ഒരു മുഖ്യമന്ത്രിക്കും എംഎല്‍എമാരും നേതാക്കളും ഇത്ര പിന്തുണ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications