Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് അംഗത്വത്തില്‍ വര്‍ദ്ധന

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ 41ലക്ഷം പ്രാഥമികാംഗങ്ങളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധി എം.കൃഷ്ണസ്വാമി അറിയിച്ചു.

1999ലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ അംഗങ്ങളില്‍ 64 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2,36,800 അംഗത്വബുക്കുകള്‍ ഇത്തവണ വിതരണം ചെയ്തു. ഇവയില്‍ 1,63,902 ബുക്കുകള്‍ തിരികെ ലഭിച്ചു. ബാക്കിയുള്ളവ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തിരിച്ചു ലഭിക്കുമെന്നു കരുതുന്നു.

കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനു തെളിവാണ് അംഗത്വവര്‍ദ്ധനവിലൂടെ വ്യക്തമാകുന്നതെന്ന് കൃഷ്ണസ്വാമി പറഞ്ഞു. യോഗ്യതയുള്ളവര്‍ക്ക് അംഗത്വം നല്‍കാന്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി നേതാക്കന്മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ കരുത്തു വര്‍ദ്ധിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കു മനസിലായിട്ടുണ്ട്.

കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് വൈകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംഗത്വവിതരണത്തിന് കാലതാമസമെടുത്തതു കാരണമാണിത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി, കെ.കരുണാകരന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെന്നും കൃഷ്ണസ്വാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+