വിമാനത്താവളത്തില്‍ കൊറിയര്‍ സര്‍വീസ്
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊറിയര്‍ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസാമ്പത്തിക മന്ത്രാലയം അനുമതി നല്‍കി.
2005 ജനുവരി ആദ്യത്തോടെ സര്‍വീസ് തുടങ്ങാനാണ് വിമാനത്താവള അധികൃതരുടെ ശ്രമം. ഇതിനായി വിവിധ കൊറിയര്‍ ഏജന്‍സികളുമായി ചര്‍ച്ചയാരംഭിച്ചു കഴിഞ്ഞു.
കൊറിയര്‍ സര്‍വീസ് ആരംഭിക്കാനായി എയര്‍പോര്‍ട്ടിലെ കസ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ലഭിക്കുന്ന പാര്‍സലുകള്‍ കസ്റംസ് പരിശോധനയ്ക്കു ശേഷമെ അതാതിടങ്ങളിലേക്കയക്കൂ. സര്‍വീസാരംഭിക്കുവാന്‍ കൊറിയര്‍ ഏജന്‍സിക്ക് തുടക്കത്തില്‍ പണമടയ്ക്കേണ്ടിവരില്ല.
ഇപ്പോള്‍ കൊറിയര്‍ വഴിയുള്ള പാഴ്സലുകള്‍ വിവിധ ഏജന്‍സികള്‍ മുംബൈയിലെത്തിച്ച ശേഷം അവിടെനിന്നാണ് വിമാനമാര്‍ഗം കൊണ്ടുപോകുന്നത്.
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നതുവഴി ഒരു ദിവസം കൊണ്ടുതന്നെ പാഴ്സലുകള്‍ ഗള്‍ഫടക്കമുള്ള വിദേശരാജ്യങ്ങളിലേക്കയയ്ക്കാന്‍ കഴിയും.












Click it and Unblock the Notifications