Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോശ്രീ: പുതിയ പാലങ്ങള്‍ പണിയും

കൊച്ചി: ഗോശ്രീ പദ്ധതിയിലുള്‍പ്പെടുത്തി പുതിയ പാലങ്ങള്‍ക്ക് സമാന്തരമായി രണ്ട് പാലങ്ങള്‍ കൂടി പണിവാന്‍ ഗോശ്രീഐലന്റ്സ് ഡവലപ്പ്മെന്റ് അതോറിട്ടി (ജിഡ) ചെയര്‍മാനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമിയുടെ വില്‍പനയ്ക്ക് വീണ്ടും ടെണ്ടര്‍ ക്ഷണിക്കാനും യോഗത്തില്‍ തീരുമാനമായി.

കൊച്ചിയില്‍ ഏറെ വികസനപദ്ധതികള്‍ വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് വീണ്ടും ടെണ്ടര്‍ വെക്കുന്നത്.

ഭാവിയിലുണ്ടാകുന്ന ഗതാഗതത്തിരക്ക് പരിഗണിച്ച്് എറണാകുളം-മുളവുകാട്, മുളവുകാട് -വല്ലാര്‍പാടം പാലങ്ങള്‍ക്ക് സമാന്തരമായാണ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ നിശ്ചയിച്ചത്. ഇപ്പോഴത്തെ ടെണ്ടറിന്റെ കാലാവധി 15ന് അവസാനിക്കും. വില്‍പനക്കുള്ള 53.54 ഏക്കറിന് 128 കോടിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന കൂടിയ തുക. സമീപത്തുള്ള ജിസിഡിഎ ഭൂമിക്ക് സെന്റിന് 18 ലക്ഷം വില ലഭിച്ച സാഹചര്യത്തില്‍ ഗോശ്രീഭൂമിക്ക് കൂടുതല്‍ വിലകിട്ടുമെന്നാണ് പ്രതീക്ഷ.

ഗോശ്രീപദ്ധതിമൂലം കുടിയൊഴിയേണ്ടിവന്നവര്‍ക്ക് പള്ളിപ്പുറം വില്ലേജില്‍ സൗജന്യനിരക്കില്‍ സ്ഥലം നല്‍കും. വൈപ്പിന്‍ ദ്വിപില്‍ പാശ്ചാത്യമാതൃകയില്‍ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി തുടങ്ങാനും തീരുമാനമായി. ഇതിനായി ഡീസാലിനേഷന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും.

മുളവുകാട്ടെ റോഡ്വികസനസര്‍വേ പൂര്‍ത്തിയായി. ഏഴുമീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാന്‍ സ്ഥലം ലഭ്യമാക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ ചുമതലപ്പെടുത്തി. ഭൂമിവിട്ടു കിട്ടുന്ന മുറയ്ക്കാവും റോഡ് വികസനം. വൈപ്പിന്‍ തീരദേശറോഡ് വൈകാതെ യാതാര്‍ത്ഥ്യമാകും. ഗോശ്രീപാലങ്ങളില്‍ ജലഅതോറിട്ടിക്കും വൈദ്യുതിവകുപ്പിനും കേബിളുകളും പൈപ്പുകളുമിടാന്‍ സൗകര്യങ്ങളൊരുക്കും.

മന്ത്രി കുട്ടി അഹമ്മദ് കുട്ടിയാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+