കരിപ്പൂരില്‍ സ്ഥിരം ഹജ് ക്യാമ്പ് വരുന്നു
കോഴിക്കോട്: കരിപ്പൂരില്‍ സ്ഥിരം ഹജ് ക്യാമ്പ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രണ്ട് കോടി ചെലവില്‍ സ്ഥാപിക്കുന്ന ഹജ് ക്യാമ്പിന്റെ നിര്‍മാണം ജനവരിയില്‍ തുടങ്ങും. ചെലവില്‍ ഒരു കോടി സംസ്ഥാന സര്‍ക്കാരും ഒരു കോടി കേന്ദ്രസര്‍ക്കാരും വഹിക്കും.
ഡിസംബര്‍ 13 തിങ്കളാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹജ്ഹൗസിലെ താത്കാലിക ഹജ് ക്യാമ്പില്‍ ഹജ്ജിന് പോകുന്നവരെ യാത്രയയ്ക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
ഹജ് ക്യാമ്പിനായി രണ്ട് വ്യക്തികള്‍ ചേര്‍ന്ന് സൗജന്യമായി സ്ഥലം നല്‍കിയിട്ടുണ്ട്. ഹജ് ക്യാമ്പിലെ പോരായ്മകള്‍ പരിഹരിക്കാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. സംസ്ഥാനത്തെ മുഴുവന്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications