ഐസ്ക്രീംകേസ്: വാദം കേള്‍ക്കുന്നതു മാറ്റി
കൊച്ചി: സംസ്ഥാന അറ്റോര്‍ണി പി.സി ഐപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐസ്ക്രീം കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 16 വ്യാഴാഴ്ചക്കു മാറ്റിവച്ചു.
1600ളം പേജുകളുള്ള കേസ് ഡയറി വായിച്ചപ്പോളുണ്ടായ ഡസ്റ് അലര്‍ജി മൂലം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് കേസു മാറ്റി വയ്ക്കാനാവശ്യപ്പെട്ടതെന്ന് ഐപ്പ് കോടതിയെ ബോധിപ്പിച്ചു. മാധ്യമങ്ങള്‍ ഐസ്ക്രീം കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതു തടയണമെന്ന് താനാവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട കേസിലെ അഞ്ചാംപ്രതി അബ്ദുള്‍ ഖാദറിനു വേണ്ടി ഹാജരായ പുതിയ അഭിഭാഷകനും കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു.












Click it and Unblock the Notifications