Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമം

കോട്ടയം: പി.കെ. കുഞ്ഞാലിക്കുട്ടി, അമിതാഭ് കാന്ത് ഐ.എ.എസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്ന അഴിമതിക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ അന്നത്തെ പൊലീസ് നേതൃത്വവും ശ്രമിച്ചതായി തെളിവുകള്‍.

ഇക്കാര്യം വ്യക്തമായതു കൊണ്ടാണ് കേസന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസിന്‍െറ അപേക്ഷ നവംബര്‍ 23 ന് കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയതും പുനരന്വേഷണത്തിന് ഉത്തരവിട്ടതും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ് നായനാരുടെ ഓഫീസ് ഈ കേസില്‍ ഇടപെട്ടതെങ്കില്‍, കോഴിക്കോട് കലക്ടറായിരുന്ന അമിതാഭ് കാന്തിനെ രക്ഷിക്കാനാണ് പോലീസ് നേതൃത്വം ശ്രമിച്ചത്. രമ ശ്രീവാസ്തവ ഐ.പി.എസിന്‍െറ ബന്ധുവാണ് അമിതാഭ് കാന്ത്. രമ ശ്രീവാസ്തവയും അന്നത്തെ ഡി.ജി.പി. ബി.എസ്. ശാസ്ത്രിയും ഉറ്റസുഹൃത്തുക്കളാണ്.

അമിതാഭ് കാന്തിനുപുറമേ കോഴിക്കോട് മുന്‍ മേയര്‍ ഒ. രാജഗോപാല്‍, വ്യവസായി അബ്ദുള്‍ റഹിമാന്‍, കോഴിക്കോട് കോര്‍പറേഷന്‍ കമ്മിഷണറായിരുന്ന ടി.കെ. രവീന്ദ്രന്‍ എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ കുഞ്ഞാലിക്കുട്ടിയെ കോഴിക്കോട് വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി.

1993-94ല്‍ കോഴിക്കോട് ബസ്സ്റാന്‍ഡ് വികസനത്തിനു ഭൂമിയെടുത്തപ്പോള്‍ 52 സെന്റ് സ്ഥലം ഒഴിവാക്കിക്കൊടുത്തതിലൂടെ രണ്ടുകോടി രൂപയുടെ അഴിമതി നടതാണു കേസിന് ആധാരം. 1997 നവം. മൂന്നിന് ഇതെക്കുറിച്ചു കേസെടുക്കാന്‍ അന്നത്തെ പോലീസ് കമ്മിഷണറായിരുന്ന നീരാ റാവത്തിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് കസബ പോലീസ് 311/97 ക്രൈം നമ്പറില്‍ അഴിമതി നിരോധന നിയമത്തിലെ 11, 13 വകുപ്പു പ്രകാരം കേസെടുക്കുകയായിരുുന്നു.

തുടര്‍ന്ന് ക്രൈം സെല്‍ ഡിവൈ.എസ്.പിയായിരുന്ന കെ.ആര്‍. രമേശനെ അന്വേഷണച്ചുമതല ഏല്‍പിച്ചു. അഴിമതിക്കേസാണെന്നു വ്യക്തമായിട്ടും വിജിലന്‍സിനെ ഏല്‍പ്പിക്കാന്‍ ഡി.ജി.പിയായിരുന്ന ബി.എസ്. ശാസ്ത്രി തയാറായില്ല. അന്വേഷണത്തിനിടെയാണ് മാവൂര്‍ റോഡിലെ കാലിക്കറ്റ് ഗലേറിയ എന്ന ബഹുനിലക്കെട്ടിടത്തിന് നിയമവിരുദ്ധമായി അനുമതി നല്‍കിയതു കണ്ടെത്തുന്നത്. ഈ കേസിലാണ് കുഞ്ഞാലിക്കുട്ടി പ്രതിയായത്.

അമിതാഭ് കാന്ത്, മേയറുടെ ചുമതല കൂടി വഹിച്ചിരുന്ന കാലത്താണു ഭൂമി ഇടപാടു നടന്നത്. അന്വേഷണം പ്രഹസനമാക്കാനാണ് ആദ്യം നിര്‍ദ്ദേശം ഉണ്ടായത്. ഡിവൈ.എസ്.പി. വഴങ്ങിയില്ല. വന്‍ കൈക്കൂലിയും വാഗ്ദാനം ചെയ്യപ്പെട്ടു. ഇതിലും വഴങ്ങാതെവപ്പോഴാണ് പോലീസിലെ ഉന്നതന്‍ നേരിട്ട് കേസില്‍ ഇടപെട്ടത്. കേസില്‍ തെളിവില്ലെന്നെഴുതി തിരുവനന്തപുരത്തേക്ക് അയയ്ക്കാനായിരുു നിര്‍ദ്ദേശം.

ഫയല്‍ തിരുവനന്തപുരത്തേക്ക് അയയ്ക്കാന്‍ തയാറായെങ്കിലും തെളിവില്ലെന്ന് എഴുതാന്‍ ഡിവൈ.എസ്.പി. വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന എം.എം. മാത്യുവിന്‍െറ ഉപദേശപ്രകാരം അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത്. പ്രതികള്‍ക്കെതിരെ തെളിവില്ലെ നിയമോപദേശം ചൂണ്ടിക്കാട്ടി കേസ് ഉപേക്ഷിക്കാന്‍ പോലീസ് കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചു. ഫയല്‍ പരിശോധിച്ച കോടതി, ഡിവൈ.എസ്.പിയുടെ നിഗമനങ്ങളില്‍ കഴമ്പുണ്ട്െ കണ്ടെത്തി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുുന്നു. ഉന്നതരുടെ ആജ്ഞ അനുസരിക്കാന്‍ തയാറാകാതിരു രമേശനെതിരെ നടപടിയുണ്ടായി. ക്രമ സമാധാനപാലനത്തില്‍ നിന്നു പരിശീലന വിഭാഗത്തിലേക്കു മാറ്റപ്പെട്ട രമേശന്‍ ഇപ്പോഴും അവിടെത്തന്നെ തുടരുകായാണ്. തൃശൂര്‍ പോലീസ് അക്കാദമിയുടെ അസി. ഡയറക്ടറായ രമേശന്‍ ഇപ്പോള്‍ ശബരിമലയില്‍ പ്രത്യേക ഡ്യൂട്ടിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+