എന്തുമാകാമെന്ന ധാരണവേണ്ട: ഉമ്മന്‍ചാണ്ടി
തൃശൂര്‍: യു.ഡി.എഫില്‍ ആര്‍ക്കും എന്തുമാകാമെന്ന ധാരണ വച്ചു പുലര്‍ത്താമെന്നു കരുതേണ്ടെന്ന് ഉമ്മന്‍ചാണ്ടി.
കോട്ടയത്ത് കേരളാകോണ്‍ഗ്രസ് (ജേക്കബ്) സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ജേക്കബ്ബ് നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി. എം. ജേക്കബ്ബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്യ്രമുണ്ട്. ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പക്ഷേ എന്തുമാകാമെന്ന് ധാരണ വേണ്ട. ബാലകൃഷ്ണപിള്ളയുടേയും ടി.എം ജേക്കബ്ബിന്റെയും കാര്യത്തില്‍ താന്‍ തെറ്റുകാരനല്ല. കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കുകയേ താന്‍ ചെയ്തിട്ടുള്ളൂ.
ഐസ്ക്രീം കേസില്‍ ഇടതുഭരണകാലത്താണ് ഡയറിയിലെ പേജുകള്‍ കീറിക്കളഞ്ഞതെന്ന മുഖ്യപ്രതി ശ്രീദേവിയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ താനാഗ്രഹിക്കുന്നില്ല.
ഈ കേസില്‍ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഒരു സ്ത്രീയുടെ വാക്കു മാത്രം വിശ്വസിച്ച് ആരെയും കുറ്റക്കാരാക്കാന്‍ കഴിയില്ല. ഈ കാരണവും പറഞ്ഞ് ഇടതുപക്ഷം നടത്തുന്ന സമരത്തിന് യാതൊരു ധാര്‍മികതയുമില്ല.
ജേക്കബ്ബിന്റെ കാര്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications