കെ.കെ.ബഷീര്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ചു
മാഹി: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം കെ. കെ. ബഷീര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനോട് മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന് സൂചന നല്‍കുന്നതാണ് രാജി.
സമുദായ താത്പര്യങ്ങള്‍ുപരിയായി പാര്‍ട്ടി നേതൃത്വം ഒരു കൂട്ടം സമ്പന്നരുടെ പിടിയില്‍ പെട്ടിരിക്കുകയാണെന്ന് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് അയച്ച രാജിക്കത്തില്‍ ആരോപിച്ചു.
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം കൂടിയാണ് ബഷീര്‍. കേരള സിറാമിക്സ് ലിമിറ്റഡ് ഡയറക്ടറാ ബഷീര്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്.












Click it and Unblock the Notifications