കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഡിസംബര്‍ 14 ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. തിങ്കളാഴ്ച ഗതാഗതമന്ത്രി എന്‍. ശക്തന്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
തൊഴിലാളികളുടെ 22 ശതമാനം ഡിഎ കുടിശിക നല്‍കുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. കെഎസ്ആര്‍ടിസിയിലെ നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്സി വഴി നടത്തണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് ഫിബ്രവരിയില്‍ വിശദമായ ചര്‍ച്ച നടത്തും.












Click it and Unblock the Notifications