കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലയയ്ക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ ആരോപണങ്ങളില്‍നിന്നു രക്ഷനേടാനും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുമായി പി.കെ.കുഞ്ഞാലിക്കുട്ടിയെ രാജ്യസഭാംഗമാക്കാന്‍ ലീഗ് ശ്രമിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

രാജ്യസഭയിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനാണു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും ഇതിന്‍െറ വേഗം നിര്‍ണയിക്കപ്പെടുക. തന്‍െറ പ്രവര്‍ത്തനരംഗം ദേശീയതലത്തിലാക്കാന്‍ കുഞ്ഞാലിക്കുട്ടിയും തീരുമാനിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ ഒഴിവുവരുന്ന സമദാനിയുടെ സീറ്റില്‍ മത്സരിച്ച് രാജ്യസഭയിലെത്താനാണ് അദ്ദേഹത്തിന്‍െറ തീരുമാനം. രാജിക്കുള്ള സമ്മര്‍ദ്ദം ശക്തമായാല്‍ അബ്ദുള്‍വഹാബിനെ രാജി വയ്പ്പിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്.

വഹാബിനെ രാജിവയ്പിക്കുന്നതിലൂടെ സമ്പന്നവര്‍ഗത്തിനു പിന്നിലാണ് ലീഗെന്ന പഴിയും മാറ്റാനാകും.

പ്രവര്‍ത്തന മേഖല മാറിയാലും സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്കുള്ള പ്രസക്തി കുറയില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ കണക്കുകൂട്ടല്‍.

ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടുമാറിയിട്ടും ഇവിടെ ശക്തനായി നില്‍ക്കു ഇ.അഹമ്മദിനെയാണ് ഉദാഹരണമായി കുഞ്ഞാലിക്കുട്ടിക്കു മുന്നിലുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കു പകരം ആരെന്ന ചോദ്യമാണ് ലീഗിനെ പ്രധാനമായും അലട്ടുത്. ഇ.അഹമ്മദ് ഇങ്ങോട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ദില്ലിയില്‍ അവഗണിക്കാന്‍ കഴിയാത്ത ഘടകമായി മാറിയ അഹമ്മദിന് സ്ഥാനം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്ന ചുരുക്കംചില ഘടകകക്ഷി നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

മാത്രമല്ല ഉത്തരേന്ത്യയിലെ മുസ്ലിം സംഘടനകളെ കോണ്‍ഗ്രസുമായി കൂട്ടിയിണക്കു പ്രധാന കണ്ണിയുമാണ് അഹമ്മദ്. ഇതൊക്കെ കൊണ്ടാണ് പരിമിതമായ അധികാരങ്ങളുള്ള ഒരു സഹമന്ത്രിയാണെങ്കിലും അതിനൊക്കെ ഉപരിയായുള്ള സ്ഥാനം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അഹമ്മദിന് നല്‍കിയിട്ടുള്ളത്.

എന്തായാലും കുഞ്ഞാലിക്കുട്ടിുടെ ചുവടുമാറ്റം കേന്ദ്രരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നു വ്യക്തമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X