ബജറ്റ് സമ്മേളനം നേരത്തെ തുടങ്ങാം: മുഖ്യമന്ത്രി
കോഴിക്കോട്: പ്രതിപക്ഷം സഹകരിച്ചാല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം നേരത്തെ തുടങ്ങാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഡിസംബര്‍ 13 തിങ്കളാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ് വിമാന യാത്ര ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബര്‍ 30ന് തന്നെ കേരളം സന്ദര്‍ശിക്കും. കുഞ്ഞാലിക്കുട്ടി പ്രശ്നം കാരണമല്ല, മറ്റ് ചില അസൗകര്യങ്ങള്‍ കാരണമാണ് പ്രധാനമന്ത്രി കേരള സന്ദര്‍ശനം മാറ്റിവച്ചത്.
ഐസ്ക്രീം കേസില്‍ പ്രക്ഷോഭം നടത്താന്‍ സിപിഎമ്മിന് എന്തവകാശമാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള അപകടകരമായ കീടനാശിനികള്‍ ഉപയോഗിക്കുന്നുവെന്ന പരാതി പരിശോധിക്കുന്നതിന് അടുത്ത മാസം കാസര്‍കോട് സന്ദര്‍ശിക്കും.












Click it and Unblock the Notifications