Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹാറയുടെ ടൗണ്‍ഷിപ്പ് തിരുവനന്തപുരത്തും

കൊച്ചി: സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ സ്ഥാപനമായ സഹാറ ഇന്ത്യ ഹോംസ് കേരളത്തില്‍ കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത് പരിഗണിക്കുന്നു. രാജ്യത്ത് 21 സംസ്ഥാനങ്ങളിലെ 217 നഗരങ്ങളില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സഹാറ ഇന്ത്യ ഹോംസിന്റെ പദ്ധതി.

ടൗണ്‍ഷിപ്പിലെ വില്ലകള്‍ക്കായുള്ള ബുക്കിംഗ് 2005 മാര്‍ച്ച് ഒന്നിന് തുടങ്ങും. സഹാറ ഗ്രൂപ്പിന്റെ സ്വര്‍ണ-രജത യോജനകളില്‍ അംഗങ്ങളായവര്‍ക്ക് മാത്രമാണ് ബുക്കിംഗ് നടത്താവുന്നത്. അംഗങ്ങളല്ലാത്തവര്‍ക്ക് ബുക്കിംഗ് തുക നല്‍കി താത്കാലിക അംഗത്വം എടുക്കാം.

കൊച്ചിയില്‍ എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിന് സമീപമായി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് സഹാറ സിറ്റി ഹോംസ് റീജിയണല്‍ മാനേജര്‍ എ. വി. മുരളീധരന്‍ പറഞ്ഞു.

ടൗണ്‍ഷിപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ലക്നോവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചിക്കുന്നതെന്ന് സെല്ലിലെ ഒരു എക്സിക്യൂട്ടീവ് പറഞ്ഞു.

ഹൈദരാബാദിലെ സഹാറയുടെ ടൗണ്‍ഷിപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഭോപാല്‍, ലക്നൗ, ഘൊരക്പൂര്‍ എന്നിവിടങ്ങളിലെ ടൗണ്‍ഷിപ്പുകള്‍ അടുത്തുതന്നെ പൂര്‍ത്തിയാവും.

താത്കാലിക അംഗങ്ങള്‍ക്ക് 2005 മാര്‍ച്ച് ഒന്ന് മുതല്‍ അലോട്ട്മെന്റ് നല്‍കിത്തുടങ്ങും. അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഏപ്രില്‍ 15നുള്ളില്‍ ബുക്കിംഗ് തുക തിരികെ നല്‍കും. 102 നഗരങ്ങളുള്‍പ്പെടുന്ന ആദ്യഘട്ട പദ്ധതി 2007ല്‍ പൂര്‍ത്തിയാവും. രണ്ടാം ഘട്ടം 2009ല്‍ പൂര്‍ത്തിയാവും.

ആദ്യത്തെ 10 വര്‍ഷം കെട്ടിടങ്ങള്‍ പരിപാലിക്കുന്നതിനുള്ള ചെലവ് സഹാറ ഗ്രൂപ്പ് വഹിക്കും. 10 വര്‍ഷത്തിന് ശേഷം ഈ ചെലവ് താമസക്കാര്‍ വഹിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+