എന്നെ കുറിച്ചും അന്വേഷിക്കാം: അച്യുതാനന്ദന്‍
കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ താനും കൂട്ടുനിന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെയും അന്വേഷണമാവാമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍.
കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
കേസിലെ ഒന്നാം പ്രതി ശ്രീദേവിയുടെ ഡയറിയിലെ രണ്ട് പേജുകള്‍ നീക്കിയത് മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണെന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കണം. തെറ്റുകാരാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഞങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാം.
മുന്‍സര്‍ക്കാരിനെ തുറന്നുകാട്ടാനുള്ള അവസരമായി യുഡിഎഫ് സര്‍ക്കാരിന് ഈ അവസരം ഉപയോഗിക്കാം. പക്ഷേ ജുഡീഷ്യല്‍ അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണം- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications