ഗോശ്രീ ദ്വീപുകളില്‍ വെള്ളത്തിനായി പുതിയ പദ്ധതി
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വരുന്നതോടെ ഈ പ്രദേശത്ത് വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യം വരുമെന്നത് കണക്കിലെടുത്ത് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കീഴിലായി വെള്ളത്തിലെ ലവണാശം നീക്കുന്ന പദ്ധതി നടപ്പിലാക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വൈപ്പിന്‍-മുനമ്പം റോഡാണ് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കീഴിലായി നടപ്പിലാക്കുന്ന മറ്റൊരു പ്രധാന പദ്ധതി.
വല്ലാര്‍പാടം കണ്ടെയ്നര്‍ വരുന്നതോടെ ചൊവ്വര ജലവിതരണ പദ്ധതിക്ക് ഈ പ്രദേശത്ത് വേണ്ടിവരുന്ന ജലമെത്തിക്കാനാവില്ലെന്നത് കണക്കിലെടുത്താണ് വെള്ളത്തില്‍ നിന്നും ഉപ്പ് നീക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
മറൈന്‍ ഡ്രൈവില്‍ 53 ഏക്കര്‍ ഭൂമി വില്‍ക്കുന്നതിനായി ലഭിച്ച 53 ടെണ്ടറുകള്‍ അതോറിറ്റി തള്ളി. ഭൂമിക്കായി പുതിയ ടെണ്ടര്‍ വിളിക്കും. ഈ ഭൂമി വിറ്റുകിട്ടുന്ന പണം ഗോശ്രീ പാലങ്ങള്‍ പണിയുന്നതിനും മുളവുകാട്, വൈപ്പിന്‍ ദ്വീപുകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമായെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ ഉപയോഗിക്കും. പുതിയ ടെണ്ടര്‍ വിളിക്കുന്നതിനും അതില്‍ നിന്നും വില്പനക്കാരനെ തിരഞ്ഞെടുക്കുന്നതിനും മൂന്ന് മാസമെടുക്കും.












Click it and Unblock the Notifications