ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍: ബിജെപി എതിര്‍ക്കും
ദില്ലി: ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ സ്ഥാപിക്കുന്നതിനായുള്ള ബില്ലിനെ പാര്‍ലമെന്റില്‍ ബിജെപി എതിര്‍ക്കും.
പാര്‍ട്ടി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 14 ചൊവ്വാഴ്ച നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരാണെന്നതിനാലാണ് ബിജെപി ബില്ലിനെ എതിര്‍ക്കുന്നതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വി. കെ. മല്‍ഹോത്ര അറിയിച്ചു.
നിര്‍ദിഷ്ട പേറ്റന്റ് ബില്ലിലെ ഒരു വ്യവസ്ഥയെയും ബിജെപി എതിര്‍ത്തു. പേറ്റന്റ് നല്‍കിയതിന് ശേഷം പരാതി നല്‍കാവുന്നതാണെന്ന വ്യവസ്ഥയെയാണ് ബിജെപി എതിര്‍ക്കുന്നത്. ഉത്പന്നത്തിന് ഉപരിയായി ഉത്പന്നം ഉണ്ടാക്കുന്ന പ്രക്രിയക്ക് പേറ്റന്റ് അനുവദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications