രാജീവ് വധം: ചന്ദ്രസ്വാമിക്കെതിരെ തെളിവുകള്‍ ഹാജരാക്കി
ദില്ലി: രാജീവ്ഗാന്ധി വധക്കേസില്‍ ചന്ദ്രസ്വാമിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചില സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദര്‍ ദുഡ്ജെയുടെ മുമ്പാകെ സിബിഐ അഭിഭാഷകനാണ് തെളിവുകള്‍ ഹാജരാക്കിയത്.
രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടാതിരിക്കാന്‍ കോടതിയില്‍ ജഡ്ജിയുടെ മുറിയില്‍ രഹസ്യ തെളിവെടുപ്പിന് അനുമതി നല്‍കണമെന്ന സിബിഐ അഭിഭാഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ചേംബറില്‍ രഹസ്യ തെളിവെടുപ്പ് നടന്നു.
വിദേശനാണ്യ വിനിമയ ചട്ടം ലംഘന കേസില്‍ പ്രതിയായ ചന്ദ്രസ്വാമി രണ്ട് മാസത്തേക്ക് വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അപേക്ഷ കോടതി തള്ളി. സിബിഐയും എന്‍ഫോഴ്സ്മെന്റും ഡയറക്ടറേറ്റും അപേക്ഷയെ എതിര്‍ത്ത് വാദിച്ചു.












Click it and Unblock the Notifications