പാര്‍ലമെന്റ് നടപടികള്‍ക്കായി രണ്ട് ചാനലുകള്‍
ദില്ലി: പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി രണ്ട് പുതിയ ടിവി ചാനലുകള്‍ തുടങ്ങി. ലോക്സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജിയും രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്തും സാറ്റലൈറ്റ് ചാനലുകള്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മന്ത്രി എസ്. ജയ്പാല്‍റെഡ്ഢി, പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു.
പാര്‍ലമെന്റിലെ പ്രതിനിധികള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകുന്നതിനും ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാവുന്നതിനും ഈ ചാനലുകളുടെ വരവ് സഹായിക്കുമെന്ന് സോമനാഥ ചാറ്റര്‍ജി പറഞ്ഞു.












Click it and Unblock the Notifications