ശങ്കരാചാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു
ദില്ലി: ശങ്കരരാമന്‍ വധക്കേസില്‍ ജാമ്യം തേടി കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി ഡിസംബര്‍ 14 ചൊവ്വാഴ്ച സുപ്രിം കോടതിയെ സമീപിച്ചു.
തനിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ജയേന്ദ്ര സരസ്വതി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്ന വസ്തുതകള്‍ അടിസ്ഥാനമുള്ളതാണോ എന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതി തനിക്ക് ജാമ്യം നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
ശങ്കരാചാര്യര്‍ക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റുചിലര്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ശങ്കരാചാര്യര്‍ക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കാനുള്ള അധികാരം അദ്ദേഹത്തിന്റെ അഭിഭാഷകന് മാത്രമാണെന്ന് കാഞ്ചി മഠം വ്യക്തമാക്കിയതാണ് ഈ അപേക്ഷകള്‍ തള്ളാന്‍ കാരണം.












Click it and Unblock the Notifications