Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി അപകടം: മരണം 50 ആയി

ചണ്ഡിഗഢ്: തീവണ്ടി അപകടത്തില്‍ മരണം 50 ആയി. 150 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുതിയ കണക്ക്. ഇത് ഇനിയും കൂടുമെന്നാണ് കരുതുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിഹ് പഞ്ചാബ് നിയമസഭയിലാണ് മരണം 50 ആയതായി അറിയിച്ചത്.

നാല് ബോഗികള്‍ അപ്പാടെ തകര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദില്ലിയില്‍ വിവരങ്ങള്‍ അറിയാന്‍ നമ്പരുകള്‍

ഹോഷിയാര്‍പൂര്‍: പഞ്ചാബിലെ അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി ദില്ലിയിലും ജലന്തറിലും ടെലഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തി.

ദില്ലി - 011 23341074, 011 23344128, 011 23344128
ജലന്ധര്‍ - 0181 2456672/0181 2456240

തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 മരണം
ഡിസംബര്‍ 14, 2004

ചണ്ഡീഗഢ്: പഞ്ചാബിലെ ഹോശിയാപൂരില്‍ രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ നേരിട്ട് കൂട്ടിയിടിച്ച. 25 പേര്‍ മരിച്ചതായാണ് ആദ്യ കണക്കുകള്‍. 60 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജമ്മു താവി അഹമ്മദ് എക്സ്പ്രസും ജലന്ധര്‍ പത്താന്‍കോട്ട് തീവണ്ടിയുമാണ് കൂട്ടിയിടിച്ചത്. ജലന്ധറിലെ മിര്‍ത്താല-ബംഗാര്‍ റയില്‍വെ സ്റേഷനുകള്‍ക്കിടയ്ക്കാണ് അപകടമുണ്ടായത്.

കേന്ദ്രറെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. 15- 20 പേര്‍ മരിച്ചതായാണ് ലാലുപ്രസാദ് യാദവ് ദില്ലിയില്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+