ഉമയെ ഉടന്‍ തിരിച്ചെടുത്തേക്കും
ദില്ലി: ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയെ വിമര്‍ശിച്ചതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ തീപ്പൊരി നേതാവ് ഉമാഭാരതിയെ ഉടന്‍ തിരിച്ചെടുത്തേക്കും. അടുത്തയാഴ്ചയോ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നതോടനുബന്ധിച്ചോ ഇക്കാര്യത്തില്‍ തീരുമാനുണ്ടായേക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ മൂന്നിന് പാര്‍ട്ടിയിലെ ചില നേതാക്കന്മാരെ വിമര്‍ശിച്ച് അദ്വാനിക്കു കത്തയച്ചതാണ് ഉമയുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് വൈകിക്കാന്‍ ഇടയാക്കിയത്. താന്‍ അങ്ങനെയൊരു കത്തയച്ച കാര്യം പിന്നീടവര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി അംഗമായ ടെലിവിഷന്‍ സീരിയല്‍ നടി സ്മൃതി ഇറാനി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവയ്ക്കണമെന്നും പിന്നീട് ആ ആവശ്യം പിന്‍വലിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നടപടിയെടുക്കുമെന്ന ഭയമാണ് സ്മൃതിയെ ആവശ്യം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണക്കുകൂട്ടല്‍.
മോഡിയുടെ രാജിയാവശ്യപ്പെട്ടതിന് സ്മൃതിയെ പുറത്താക്കുമെങ്കില്‍ പാര്‍ട്ടിക്കും നേതാക്കാന്മാര്‍ക്കുമെതിരെ കടുത്ത ഭാഷയുപയോഗിച്ച ഉമയെ തിരിച്ചെടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്ന് ചില ബിജെപി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.












Click it and Unblock the Notifications