അനില്‍ശാസ്ത്രി ഇന്നെത്തും
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരുക്കങ്ങള്‍ വിലയിരുത്താനുമായി എ.ഐ.സി.സി. സെക്രട്ടറി അനില്‍ശാസ്ത്രി ഡിസംബര്‍ 14 ചൊവാഴ്ച തിരുവനന്തപുരത്തെത്തും.
സോണിയ പ്രസംഗിക്കുന്ന വേദി, സംസാരിക്കേണ്ടവര്‍, സ്വീകരിക്കേണ്ടവര്‍ എന്നീ കാര്യങ്ങള്‍ അനില്‍ശാസ്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഉച്ചയ്ക്ക് എത്തുന്ന അനില്‍ശാസ്ത്രി 15 ബുധനാഴ്ച മടങ്ങും.
കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനില്‍ശാസ്ത്രി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട്.
സോണിയയുടെ സന്ദര്‍ശനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടക്കാണ് അനില്‍ ശാസ്ത്രിയുടെ സന്ദര്‍ശനം.












Click it and Unblock the Notifications