അനില്‍ ശാസ്ത്രി യാത്ര റദ്ദാക്കി
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി അനില്‍ ശാസ്ത്രിയുടെ കേരളാസന്ദര്‍ശനം റദ്ദാക്കി. സോണിയ കേരളത്തിലെത്തുന്നതു സംബന്ധിച്ച ഒരുക്കങ്ങള്‍ക്കായി ഡിസംബര്‍ 14 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അനില്‍ശാസ്ത്രി തിരുവനന്തപുരത്തെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
അനില്‍ ശാസ്ത്രിയുടെ യാത്ര റദ്ദാക്കിയതോടെ സോണിയയുടെ സന്ദര്‍ശനം സംബന്ധിച്ച അനിശ്ചിതത്വം കൂടി. കേരളാസന്ദര്‍ശനത്തില്‍ നിന്ന് സോണിയ മിക്കവാറും പിന്‍മാറിയേക്കുമെന്നു തന്നെയാണ് സൂചനകള്‍.
അനില്‍ശാസ്ത്രി സന്ദര്‍ശനം മാറ്റിവച്ചുവെന്നാണ് കെപിസിസി ഭാരവാഹികള്‍ അറിയിച്ചത്. ഇദ്ദേഹം ഇനിയെന്നു വരുമെന്നും സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമെന്തെന്നും നേതാക്കള്‍ക്കറിയില്ല.












Click it and Unblock the Notifications