Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനാഴ്ച മുതല്‍ ബോട്ടുടമകളുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകളുടെ ഉടമകള്‍ ഡിസംബര്‍ 15 ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ആയിരക്കണക്കിന് ബോട്ടുടമകള്‍ ബുധനാഴ്ച മുതല്‍ മത്സ്യബന്ധനം നടത്തില്ല.

കയറ്റുമതി ചെയ്യുന്ന മത്സ്യഇനങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, ബോട്ടില്‍ ഉപയോഗിക്കുന്ന ഡീസലിന് നികുതി ഇളവ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

നേരത്തെ ബോട്ടുടമകള്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു. സമരം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടും ഇതുവരെ ചര്‍ച്ച നടത്താത്ത സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബോട്ടുടമകള്‍ പറയുന്നു.

അതേ സമയം ബോട്ടുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. എങ്കിലും ബോട്ടുടമകളുമായി ചര്‍ച്ചക്ക് തയ്യാറാണ്. മത്സ്യബന്ധം നടത്തുന്ന ബോട്ടുകള്‍ രജിസ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കുന്നത് ആലോചനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+