മയക്കുമരുന്ന്: ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ ബംഗ്ലാദേശ് കോളനിയില്‍ മയക്കുമരുന്നു കുത്തിവച്ചതുമൂലം ഒരാള്‍ മരിച്ചു. കായലം പെരുവലം സ്വദേശി ബാബു(32)വാണ് മരിച്ചത്. കോളനിയില്‍ മയക്കുമരുന്നു കുത്തിവച്ച് ഒരു മാസത്തിനുള്ളില്‍ മരിയ്ക്കുന്ന ആറാമത്തെആളാണ് ബാബു.
കഴിഞ്ഞയാഴ്ച രമേശ് എന്നയാള്‍ മയക്കുമരുന്നു കുത്തിവച്ച് മരിച്ചിരുന്നതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഘത്തോട് നാട്ടുകാര്‍ പരാതിയുന്നയിച്ചെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബാബുവിന്റെ ശരീരം സംഭവസ്ഥലത്തു നിന്നെടുക്കുവാന്‍ അനുവദിച്ചില്ല. പൊലീസ് കമ്മീഷണര്‍ സ്ഥിതിഗതികള്‍ നേരിട്ടു മനസിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications