എക്സ്പ്രസ് ഹൈവേ ഉപേക്ഷിച്ചിട്ടില്ല: മന്ത്രി മുനീര്‍
തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.കെ.മുനീര്‍. ചേര്‍ത്തല-തിരുവനന്തപുരം ഹൈവെ വികസനത്തിനായി ഭൂമി ഏറ്റെടുക്കകയും ചെയ്തുകഴിഞ്ഞു.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ ഹൈവേയുടെ വീതി 100 നിന്ന് 60 മീറ്ററാക്കി കുറയ്ക്കാന്‍ സാധിച്ചേക്കും.
പദ്ധതിയെപ്പറ്റി പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടക്കുന്നു.. പദ്ധതിയെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. അതിനുള്ള സമയമെടുക്കുകയാണ്. സമ്മര്‍ദ്ദത്തിനൊന്നും സര്‍ക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് ഹൈവേ ഉണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി പഠിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. പക്ഷെ, ഇത് പഠിക്കാന്‍പോലും സമ്മതിക്കുന്നില്ല. പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കിയാലേ എത്ര കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നും പുനരധിവസിപ്പിക്കണമെന്നും അറിയാനാവൂ.
വിവാദ പദ്ധതികള്‍ ഉപേക്ഷിക്കുമെന്നല്ല, വിവാദം ചര്‍ച്ചകളിലൂടെ ഒഴിവാക്കി പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചര്‍ച്ചകള്‍ക്കുശേഷവും വിവാദം അവശേഷിക്കുകയാണെങ്കില്‍ എന്തുവേണമെന്ന് തീരുമാനിക്കേണ്ടിവരും.
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിച്ചാല്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാവും. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നൂറ് മീറ്റര്‍ വീതി പാതയ്ക്കുണ്ടാവുമെന്ന് പറഞ്ഞതാണ് പ്രശ്നമുണ്ടാക്കിയത്. 60മീറ്റര്‍ വീതിയുള്ള സാധാരണ പാതയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാവുമായിരുന്നില്ല.
കേരളത്തിലിനിയും പന്ത്രണ്ടോളം ബൈപാസുകള്‍ വേണം. നിലവിലുള്ള ബൈപാസുകള്‍ നിയന്ത്രിത പാതകളല്ലാത്തതിനാല്‍ അവയ്ക്കും ബൈപാസ് വേണമെന്നതാണ് സ്ഥിതി. എല്ലാ ബൈപാസുകള്‍ക്കും വേണ്ടിവരുന്ന ഭൂമി മതിയാവും എക്സ്പ്രസ് ഹൈവേക്ക്.
എക്സ്പ്രസ് ഹൈവേ എന്നുപേരിടാതെ ബൈപാസ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ വിവാദമൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications