യുഡിഎഫില്‍ തുടരണോയെന്ന് ആലോചിക്കും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ജേക്കബ്) എവിടെ നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് ഉമ്മന്‍ചാണ്ടിയല്ലെന്ന് ടി. എം. ജേക്കബ്.
യുഡിഎഫില്‍ തുടരണോയെന്ന് ആലോചിച്ച് തീരുമാനിക്കും. യുഡിഎഫിനെ ജനാധിപത്യപരമായി നയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല. അദ്ദേഹത്തിന്റേത് ഏകാധിപതിയുടെ സ്വരവും ഭാവവുമാണ്. അത് ശരിയല്ലെന്ന് മാത്രമാണ് തങ്ങള്‍ പറയുന്നത്- ജേക്കബ് പറഞ്ഞു. ഡിസംബര്‍ 14 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂര്‍, മൂവാറ്റുപുഴ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉണ്ടായ പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിച്ചു. ഇത്തരമൊരു ചര്‍ച്ച നടത്താന്‍ യുഡിഎഫ് കണ്‍വീനറായ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. എന്തുകൊണ്ട് അത് ചെയ്തില്ലെന്ന് വിശദീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.
യുഡിഎഫ് തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്ന് ജേക്കബ് ആരോപിച്ചു.












Click it and Unblock the Notifications