ശബരിമലയില്‍ ബുധനാഴ്ച പള്ളിവേട്ട
പത്തനംതിട്ട: ശബരിമല ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഡിസംബര്‍ 15 ബുധനാഴ്ച വൈകീട്ട് ശരംകുത്തിയില്‍ നടക്കും.
അത്താഴപൂജയ്ക്കു ശേഷം ശരംകുത്തിക്കു തിരിക്കുന്ന പള്ളിവേട്ടയ്ക്കുള്ള ഘോഷയാത്രക്ക് തന്ത്രി കണ്ഠരര് മോഹനരര്, മേല്‍ശാന്തി വി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പള്ളിവേട്ടക്കു ശേഷം സന്നിധാനത്തില്‍ എഴുന്നള്ളത്തു നടക്കും.
10 ദിവസത്തെ ഉത്സവത്തിനു സമാപനം കുറിയ്ക്കുന്ന ആറാട്ട് ഡിസംബര്‍ 16 വ്യാഴാഴ്ച ആറാട്ടുകടവില്‍ നടക്കും.
കഴിഞ്ഞ ഒരാഴ്ചയായി ശബരിമലയിലനുഭവപ്പെടുന്ന തിരക്കു കാരണം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി പി.വിജയനെ പ്രത്യേകഡ്യൂട്ടി നല്‍കി സന്നിധാനത്തില്‍ നിയമിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടിവെള്ളക്ഷാമം അനുഭവപ്പെടുത്തതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജില്ലാകളക്ടര്‍ റബീന്ദ്രകുമാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരക്കു കാരണം ഒന്‍പതും പത്തും മണിക്കൂര്‍ ക്യൂ നിന്നിട്ടാണ് ഭക്തര്‍ അയ്യപ്പദര്‍ശനം നടത്തുന്നത്.












Click it and Unblock the Notifications