രാജി വയ്ക്കുന്നതു വരെ പ്രക്ഷോഭം: പിണറായി
പെരിന്തല്‍മണ്ണ: മന്ത്രി കുഞ്ഞാലിക്കുട്ടി രാജി വയ്ക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഡിസംബര്‍ 14 ചൊവ്വാഴ്ച സിപിഎം മലപ്പുറം ജില്ലാ സമ്മേളനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കുഞ്ഞാലിക്കുട്ടി മാളത്തിലൊളിച്ചു രക്ഷപ്പെടാന്‍ നോക്കേണ്ട. കുഞ്ഞാലിക്കുട്ടിയുടെ രാജി കൊണ്ടു മാത്രമേ ഇപ്പോഴത്തെ പ്രശ്നം അവസാനിക്കുകയുള്ളൂ. കേരളം ഒറ്റക്കെട്ടായാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെടുന്നത്. അതില്‍ നിന്ന് ഒഴിഞ്ഞുമാറി രക്ഷപ്പെടാമെന്ന് ധരിക്കേണ്ട. രാജിവയ്ക്കുന്നതു വരെ പ്രക്ഷോഭം വിവിധ മാര്‍ഗങ്ങളില്‍ ശക്തിപ്പെടുത്തും-പിണറായി പറഞ്ഞു.












Click it and Unblock the Notifications