പ്രതിയുടെ പേരു വെളിപ്പെടുത്തണം: രാജഗോപാല്‍
ആലപ്പുഴ: ഹവാല പണമിടപാടിലെ മൂന്നാമത്തെ പ്രതിയുടെ പേരു വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസിലുള്‍പ്പെട്ട രണ്ടുപ്രതികളുടെ പേരു മാത്രമെ ഡിജിപി ഹോര്‍മിസ് തരകന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളൂ. മൂന്നാമത്തെ പ്രതി എന്‍ഡിഎ നേതാവാണെന്നാണ് അദ്ദേഹം പറഞ്ഞത്. പേരു വെളിപ്പെടുത്തിയിട്ടില്ല. ഇതാരാണെന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ഐസ്ക്രീം കേസിലും കിളിരൂര്‍ കേസിലും രണ്ടുതരം നിലപാടാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്നത്. കിളിരൂര്‍ കേസ് സി.ബി.ഐയെ ഏല്‍പ്പിച്ച അതേ ഗവണ്‍മെന്റ് കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ തയ്യാറാവുന്നില്ല.
ഐസ്ക്രീം പ്രശ്നത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് ഉറച്ച നിലപാടാണു സ്വീകരിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്റെ നിലപാട് സംശയാവഹമാണ്.
കേന്ദ്രഭരണത്തില്‍ കോണ്‍ഗ്രസ്, ലീഗ്, എല്‍ഡിഎഫുകാര്‍ തമ്മില്‍ പരസ്യധാരണയുണ്ടെങ്കില്‍ കേരളത്തില്‍ ഇവര്‍ തമ്മില്‍ രഹസ്യധാരണയാണുള്ളതെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications