കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റജീന ഗുരുവായൂരില്‍ ലീഗുകാരുടെ കാവലില്‍

  • By Staff
Google Oneindia Malayalam News

റജീന: ഐസ്ക്രീം പാര്‍ലര്‍ കേസിലെ പ്രധാനസാക്ഷി റജീന മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ കാവലിലാണ് ഇപ്പോള്‍ കഴിയുന്നതെന്ന് അറിയുന്നു. ഗുരുവായൂരിലെ ഒരു വീട്ടിലാണ് റജീനയെ താമസിപ്പിച്ചിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയെ അറിയില്ലെന്ന് കോഴിക്കോട് കോടതി വളപ്പില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന് ശേഷം റജീനയും ഭര്‍ത്താവ് പ്രമോദും മൈസൂരിലേക്ക് പോയിരുന്നു. മൈസൂരിലേക്ക് പോവുകയാണെന്നും സംരക്ഷണം ആവശ്യമില്ലെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ നേരില്‍ കണ്ട് അറിയിച്ചതിന് ശേഷമായിരുന്നു ഇത്. ഏതാനും ദിവസം റജീന മൈസൂരിലാണ് കഴിഞ്ഞത്.

മൈസൂരില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പതിനഞ്ചോളം വരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകകരുടെ കാവലില്‍ ഗുരുവായൂര്‍-ചാവക്കാട് പ്രദേശത്തെ ഒരു വീട്ടില്‍ റജീനയെ പാര്‍പ്പിച്ചിരിക്കുകയാണ്. ഏതാനും ദിവസമായി റജീന ഇവിടെയാണ് കഴിയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റജീന ഗുരുവായൂരിലെത്തിയത്. വ്യാഴാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് സ്റാന്റില്‍ വന്നിറങ്ങിയ റജീനയെയും കുട്ടിയെയും ഒരു കാറില്‍ നാല് പേര്‍ കൂട്ടിക്കൊണ്ടുപോയി.

പതിനഞ്ചോളം വരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ കാവലിലാണ് റജീന കഴിയുന്നത്. ഒരു അംബാസിഡര്‍ കാറിലാണ് ഇവരുടെ സഞ്ചാരം. ഡിസംബര്‍ 13 ചൊവ്വാഴ്ച രാവിലെ എട്ട് പോരോടൊപ്പം റജീന ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റാന്റിന് മുന്‍വശത്ത് കാറില്‍ വന്നിറങ്ങി. പലചരക്കുകടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന് ശേഷം തിരികെ പോയി. മുസ്ലിം ലീഗിന്റെ ജില്ലാ ഭാരവാഹിയായ നേതാവാണ് ഇവരുടെ കാര്യങ്ങള്‍ നോക്കുന്നതെന്ന് അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X