സോണിയയുടെ സന്ദര്‍ശനം: അനിശ്ചിതത്വം തുടരുന്നു
ദില്ലി: സോണിയയുടെ കേരളസന്ദര്‍ശനത്തെ കുറിച്ചുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു. ഡിസംബര്‍ 30നു തന്നെ സോണിയ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ വാര്‍ത്താലേഖകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സോണിയയുടെ സന്ദര്‍ശനത്തീയതി തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി സെക്രട്ടറിയും സോണിയയുടെ മാധ്യമവിഭാഗം ചുമതലയുമുള്ള ടോം വടക്കനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഡിസംബര്‍ 22നു ചേരുന്ന കെപിസിസി യോഗം സോണിയയുടെ സന്ദര്‍ശനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ഇതോടനുബന്ധിച്ചുള്ള പരിപാടികള്‍ തീരുമാനിക്കുകയും ചെയ്യുമെന്നാണറിയുന്നത്.
കേരളത്തിന്റെ ചുമതലയുള്ള കെപിസിസി അംഗം തിരുവനന്തപുരത്തെത്തുന്നുണ്ട്.സോണിയയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നോക്കാനാണ് യാത്രയെന്ന് അദ്ദേഹം അറിയിച്ചു.
കുഞ്ഞാലിക്കുട്ടി പ്രശ്നം ഇതുവരെ പരിഹരിക്കാത്ത സാഹചര്യത്തിലാണ് സോണിയ കേരളാസന്ദര്‍ശനം നടത്താന്‍ മടിക്കുന്നത്.
ഈ പ്രശ്നം മൂലം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേരളാസന്ദര്‍ശനം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications