Get Updates
Get notified of breaking news, exclusive insights, and must-see stories!

തോപ്പുംപടി കേസ്: കോടതി കുറ്റപത്രം തിരിച്ചയച്ചു

കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കൊച്ചി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തിരിച്ചയച്ചു.

കേസ് സംബന്ധമായ എല്ലാ രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. കുറ്റപത്രത്തിലെ പിഴവുകള്‍ പരിശോധിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുളളില്‍ തിരികെ സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. രേഖകളുടെ പട്ടികയും ഒപ്പം വയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഒരു വര്‍ഷം മുമ്പുതന്നെ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രമേഷ് കുമാര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസമെടുത്തതിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

കേസില്‍ 69 പേരെ പ്രതിചേര്‍ത്തിരുന്നെങ്കിലും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളായി13 പേരുകള്‍ മാത്രമേയുള്ളൂ. മറ്റുള്ളവര്‍ സാക്ഷികളായെന്നാണ് പൊലീസ് ഭാഷ്യം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നീലച്ചിത്രം നിര്‍മിക്കുകയും ചെയ്തുവെന്ന കേസില്‍ രണ്ട് വര്‍ഷം മുമ്പാണ് തോപ്പുംപടി കേസ് രജിസ്റര്‍ ചെയ്തത്. രാഷ്ട്രീയ പ്രമുഖരും ഒരു പൊലീസുദ്യോസസ്ഥനും കോട്ടയത്തെ ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഒരു സിനിമാ നിര്‍മാതാവും ഉള്‍പ്പെടെ ചില ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ ഉന്നത ഇടപെടലുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+