Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്ലവകളുമായി എസ്എന്‍ഡിപി കൈകോര്‍ക്കുന്നു

കാസര്‍കോട്: കര്‍ണാടകത്തിലെ വടക്കന്‍ കാനറ ജില്ലയിലെ ബില്ലവ സമുദായത്തിലെ രാഷ്ട്രീയനേതാക്കളുമായി കൈകോര്‍ക്കാന്‍ എസ്എന്‍ഡിപി ശ്രമങ്ങള്‍ തുടങ്ങി. തുളു സംസാരിക്കുന്ന തീയന്‍മാരാണ് ബില്ലവ സമുദായക്കാര്‍.

കഴിഞ്ഞ ശനിയാഴ്ച മംഗലാപുരത്തെ കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തില്‍ നിന്നും ശിവഗിരിയിലേക്ക ് ശ്രീനാരായണഗുരു ഉപയോഗിച്ചിരുന്ന റിക്ഷയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പ്രയാണം ആരംഭിച്ചത് ഇതിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. 1912ല്‍ ശ്രീനാരായണഗുരു പ്രതിഷ്ഠാസ്ഥാപനം നടത്തിയ ക്ഷേത്രമാണ് കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രം.

കര്‍ണാടക പിസിസി പ്രസിഡന്റും മുന്‍കേന്ദ്രമന്ത്രിയും ഗോകര്‍ണനാഥ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റുമായ ജനാര്‍ദനപൂജാരിയെ ഘോഷയാത്രക്ക് കൊടി കാട്ടുന്നതിനായി എസ്എന്‍ഡിപി യോഗം ക്ഷണിച്ചിരുന്നു. ജനാര്‍ദന പൂജാരിക്ക് ചടങ്ങിനെത്താന്‍ കഴിഞ്ഞില്ല. ബില്ലവ സമുദായ അംഗമാണ് ജനാര്‍ദന പൂജാരി.

പൂജാരിയുമായുള്ള ബന്ധം കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നതിന് ഉപയോഗിക്കുക എന്നതാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യം. ദില്ലിയില്‍ എസ്എന്‍ഡിപിയുടെ താത്പര്യങ്ങളെ പിന്തുണക്കാന്‍ പൂജാരി തയ്യാറായേക്കുമെന്നാണ് അറിയുന്നത്.

സ്വന്തമായി ക്ഷേത്രമില്ലാതിരുന്ന ബില്ലവ സമുദായക്കാരുടെ അഭ്യര്‍ഥന മാനിച്ചാണ് നാരായണ ഗുരു മംഗലാപുരത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുദ്രോളിയില്‍ പ്രതിഷ്ഠ നടത്തിയത്. ശിവലിംഗമാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്. പിന്നീട് ഇത് ഗോകര്‍ണനാഥ ക്ഷേത്രമെന്ന് അറിയപ്പെടാന്‍ തുടങ്ങി. കര്‍ണാടകത്തിലെ ഏറ്റവും പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് ഇത് ഇപ്പോള്‍.

ഗുരു പ്രതിഷ്ഠാസ്ഥാപന കര്‍മം നടത്തിയതിന് ശേഷം ഈഴവ ആത്മീയ നേതാക്കള്‍ കുദ്രോളി ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടതോടെയാണ് ഈഴവരും ഈ ക്ഷേത്രവുമായുള്ള ബന്ധം മുറിഞ്ഞുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+