കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു
ബാംഗ്ലൂര്‍: നീണ്ട ആറുമാസത്തെ ഊഹാപോഹങ്ങള്‍ക്കു വിരാമമിട്ട് കര്‍ണാടക മുഖ്യമന്ത്രി ധരംസിങ്ങ് മന്ത്രിസഭ വികസിപ്പിച്ചു. കൂട്ടുകക്ഷിയായ ജനതാ ദള്‍ എസിലെ 11പേരെയും കോണ്ടഗ്രസിലെ ഒന്‍പതു പേരെയും പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 18 പേര്‍ക്ക് ക്യാബിനറ്റ് പദവിയും രണ്ടുപേര്‍ക്ക് സ്റേറ്റ് പദവിയുമാണ് നല്‍കിയിരിക്കുന്നത്.
പുതിയ അംഗങ്ങള്‍ ഗവര്‍ണര്‍ ടി.ചതുര്‍വേദിക്കു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
ആര്‍.വി ദേശ്പാണ്ഡെ, എച്ച.സി മഹാദേവപ്പ, ഗുരുപാഡപ്പ, ബാസവരാജ്, പാട്ടീല്‍, നാഗപ്പ, ജയകുമാര്‍, രാമലിഗറെഡ്ഢി, അഞ്ജനമൂര്‍ത്തി, അമര്‍ഗൗഡപട്ടേല്‍, ശിവറാമു തുടങ്ങിയവര്‍ ക്യാബിനറ്റ് മന്ത്രിമാരിലുള്‍പ്പെടുന്നു.
സത്യനാരായണ, സതീഷ് എന്നിവരാണ് സംസ്ഥാന മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ഇതോടെ കര്‍ണാടക മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 32 ആയി.












Click it and Unblock the Notifications