അറിയാനുള്ള അവകാശം സുതാര്യമാക്കും
ദില്ലി: ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ സംബന്ധിക്കുന്ന നിയമം കൂടുതല്‍ സുതാര്യമാക്കാന്‍ ആലോചിക്കുന്നതായി മന്ത്രി സുരേഷ് പച്ചൗരി ലോക്സഭയെ അറിയിച്ചു.
സിവില്‍ സര്‍വീസ് വകുപ്പും ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സിവില്‍ സര്‍വീസ് പരിഷ്കരണത്തെക്കുറിച്ചു പഠിക്കുവാന്‍ നിയമിച്ച കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനം ധാര്‍മികതയിലൂന്നിയായിരിക്കണം എന്നും കമ്മറ്റിക്കഭിപ്രായമുണ്ട്.
ബോര്‍ഡില്‍ നിന്നും റിട്ടയറായ ഉദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യസ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ജോലിചെയ്യാന്‍ സാധിക്കില്ലെന്ന നിയമം പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അവിവാഹിതകളും വിധവകളുമായ പെണ്‍മക്കള്‍ക്ക് എത്രവയസു വരെ പെന്‍ഷനര്‍ഹതയുണ്ടെന്നതിനെക്കുറിച്ച് 2004 ആഗസ്റില്‍ ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications