ജയേന്ദ്രയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയ്ക്ക് മാറ്റി
ദില്ലി: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാന്‍ ഡിസംബര്‍ 17 വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
ചീഫ് ജസ്റിസ് ആര്‍.സി. ലഹോട്ടിയുടെ നേതൃത്ത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയത്. ജയേന്ദ്ര സരസ്വതിയ്ക്ക് വേണ്ടി വക്കീലായ എസ്.എസ്. നരിമാനാണ് ഹാജരായത്. ശങ്കരാചാര്യരുടെ വക്കീല്‍ ജാമ്യാപേക്ഷ നല്‍കിയതോടെ മറ്റ് ജാമ്യാപേക്ഷകള്‍ക്ക് പ്രസക്തിയില്ലാതായതായി കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈകോടതി ജയേന്ദ്ര സരസ്വതിയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അത് ചോദ്യം ചെയ്തുകൊണ്ട് സ്പെഷല്‍ ലീവ് പെറ്റിഷനായാണ് പുതിയ അപേക്ഷ ശങ്കരാചാര്യര്‍ക്ക് വേണ്ടി എസ്.എസ്. നരിമാന്‍ നല്‍കിയിരിയ്ക്കുന്നത്.
നവംബര്‍ 11 നാണ് ജയേന്ദ്ര സരസ്വതിയെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications