കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം: നീരീക്ഷണസമിതി രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തു വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ തടയാന്‍ നിരീക്ഷണസമിതി രൂപീകരിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട്, പൊതുമരാമത്ത്, പൊലീസ് വകുപ്പുകളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥരെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. ഈ അംഗങ്ങള്‍ അപകടസാധ്യതകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ചെന്ന് പ്രതിവിധികള്‍ നിര്‍ദേശിക്കും.

റോഡുപണികളില്‍ സംഭവിക്കുന്ന പിഴവുകള്‍ കാരണമാണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് തനിക്കു റിപ്പോര്‍ട്ട് ലഭിച്ചതായും ചാണ്ടി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ നല്ല പ്രവര്‍ത്തനം കാഴ്ച വച്ച ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

സോണിയയുടെ കേരള സന്ദര്‍ശന പരിപാടിയില്‍ മാറ്റമില്ല.

ഐസ്ക്രീം കേസ് കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്ന അവസരത്തില്‍ കേസിനെ ബാധിക്കുന്ന രീതിയില്‍ ഒന്നും ചെയ്യില്ല. കെപിസിസി എന്തു തീരുമാനമെടുത്താലും അതിനെതിരായി ഒന്നും ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇനിയും അതു തുടരും.

മുത്തങ്ങ സംഭവത്തിനിടയ്ക്കു പരിക്കേറ്റ അബ്ദുള്‍ സലാമെന്ന പൊലീസുകാരന് ഒരു ക്ഷേ രൂപ നഷ്ടപരിഹാരം നല്‍കും.

പമ്പാ വികസനത്തിനായി പമ്പാ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X