രാജ്യസഭ: തീരുമാനം മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: വി.വി രാഘവന്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാസീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിയ്ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരിയ്ക്കുമെന്നാണ് കരുതുന്നത്. 2005 ജനുവരി ആറിനാണ് രാജ്യസഭാംഗത്വത്തിനുള്ള തെരഞ്ഞെടുപ്പു നടക്കുന്നത്.
എന്നാല്‍ പതിവ് പോലെ കോണ്‍ഗ്രസ് ഹൈകമാണ്ട് ഇടപെട്ട് ആളെ തീരുമാനിയ്ക്കുകയാവും ഉണ്ടാവുകയെന്നും പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ആ തീരുമാനം ആരുടെ ഉപദേശം കേട്ടുകൊണ്ടായിരിയ്ക്കുമെന്നത് മാത്രമാണ് അവശേഷിയ്ക്കുന്നത്.
മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിക്ക് ഹൈക്കമാന്റ് ഈ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ സ്ഥാനത്തേക്ക് പല പേരുകളും ഉയരുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളായ പി.പി തങ്കച്ചന്‍, പി.ജെ കുര്യന്‍, പി.സി ചാക്കോ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.
വി.എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും രണ്ടാംസ്ഥാനത്തായി ലിസ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
രാജ്യസഭയിലെ ഇപ്പോഴത്തെ അംഗങ്ങളായ കെ.കരുണാകരന്‍, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ ഹിന്ദുക്കളായതിനാല്‍ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കണമെന്നു വാദമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം മാണി തന്റെ പാര്‍ട്ടിക്ക് അവസരം നല്‍കണമെന്നുമാവശ്യപ്പെടുന്നത്. എന്നാല്‍ യാക്കോബായ സമുദായതില്‍ പെടുന്ന പി.പി തങ്കച്ചനാണ് സ്ഥാനം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യത.
തെന്നല ബാലകൃഷ്ണപിള്ളക്ക് കെപിസിസി നേതൃസ്ഥാനം നല്‍കുവാന്‍ സമ്മതിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നല്ലൊരു സ്ഥാനം ഹൈക്കമാന്റ് തങ്കച്ചനു വാഗ്ദാനം ചെയ്തിരുന്നു. ഇതിലൂടെ ജാക്കോബായ വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.
കെ.മുരളീധരനെ രാജ്യസഭാംഗമാക്കിയാല്‍ കരുണാകരന്‍ വിഭാഗത്തെ വരുതിയിലാക്കാമെന്ന കണക്കുകൂട്ടലാണ് അദ്ദേഹത്തെയും ലിസ്റിലുള്‍പ്പെടുത്തുവാന്‍ കാരണം.
എല്ലാ ഘടകങ്ങളും വിലയിരുത്തിയ ശേഷം സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രി തന്നെ തെരഞ്ഞെടുക്കട്ടേയെന്നാണ് കോണ്‍ഗ്രസ് നിലപാട്.












Click it and Unblock the Notifications