ആരോപണങ്ങള്‍ സത്യവിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: അമൃത എക്സ്പ്രസില്‍ യാത്ര ചെയ്തതു സംബന്ധിച്ച് തന്നെക്കുറിച്ചുണ്ടായ ആരോപണങ്ങള്‍ സത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് തൃശൂരിലേക്കു യാത്ര ചെയ്ത തന്നോടൊപ്പമുണ്ടായിരുന്നത് ഭാര്യ മറിയാമ്മ ഉമ്മനായിരുന്നു. ഭാര്യയുടെ ഔദ്യോഗിക ആവശ്യത്തിനായിരുന്നു യാത്രയെന്നും ഇക്കാര്യം അവര്‍ ജോലി ചെയ്യുന്ന ബാങ്കിന്റെ ഔദ്യോഗിക രേഖകളിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതു സംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് തന്നെ രക്ഷിച്ചത് ദൈവമാണ്. ഇത്തരം വിവാദങ്ങള്‍ സത്യമാണെങ്കില്‍ അതില്‍ പെടുന്ന ആള്‍ക്ക് ഭരിക്കാനുള്ള അവകാശമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്താം.
മാര്‍ച്ച് ഏഴിന് അമൃത എക്സ്പ്രസില്‍ യാത്ര ചെയ്ത മുഖ്യമന്ത്രിയോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നെന്നും ഇവരുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും മറ്റൊരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നത്.












Click it and Unblock the Notifications