Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യല്‍ അന്വേഷണംവേണം: സി.പി.എം.

മലപ്പുറം: ആരോപണവിധേയനായ പി.കെ.കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍നിന്നും മാറ്റിനിര്‍ത്തി കേസിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം. മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

നിരപരാധിത്വം തെളിയിക്കാന്‍ കഴിയില്ലെന്ന് മനസിലായ മന്ത്രിയും ലീഗും കലാപം അഴിച്ചുവിട്ട് കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കാനുള്ള നീക്കത്തിലാണ്. പ്രതികരിക്കുന്നവരെ മര്‍ദ്ദിച്ചൊതുക്കുന്നു. ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടമാടുന്നത്. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അധികാരദുര്‍വിനിയോഗം നടത്തുകയാണ്. നിയമം അതിന്റെ വഴിക്കുനീങ്ങുമെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, നിയമത്തെ കുഞ്ഞാലിക്കുട്ടിയുടെ വഴിക്ക് തിരിച്ചു വിട്ടിരിക്കുകയാണ് .

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ മുസ്ലിംസമുദായത്തിനെതരായ വെല്ലുവിളിയാണെന്നത് പരിഹാസ്യമായ വാദമാണ്. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗങ്ങള്‍ സാമുദായികവികാരം ആളിക്കത്തിക്കുന്നതും കലാപത്തിന് പ്രേരണ നല്‍കുന്നതുമാണ്. കൊലക്കേസില്‍ പ്രതിയായ സ്വാമി ജയേന്ദ്രസരസ്വതിക്കുവേണ്ടി കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി.യുടെ നീക്കത്തെപ്പോലെയാണ് ലീഗിന്റേയും നീക്കം. ആ നീക്കം പൊളിഞ്ഞത് ലീഗുകാര്‍ക്ക് ഒരു പാഠമാകണം.

പ്രശ്നത്തില്‍ മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ നിലപാട് വിശ്വാസികളെ വേദനിപ്പിക്കുന്ന വിധത്തിലാണ്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അശരണരുടെ ഭാഗത്ത് നിലയുറപ്പിക്കേണ്ട തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+