ജേക്കബ്ബ് തുടരുന്നതെന്തിനെന്ന് എ.സി ജോസ്
തിരുവനന്തപുരം: യുഡിഎഫിലും മുഖ്യമന്ത്രിയിലും വിശ്വാസമില്ലാത്ത ടി.എം ജേക്കബ്ബ് ഐക്യമുന്നണിയില്‍ തുടരുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ.സി ജോസ് ചോദിച്ചു. മുന്നണിയെകുറിച്ച് പരാതികളും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് മുന്നണി വേദിയിലാണ് ഉന്നയിയ്ക്കേണ്ടത്. അല്ലാതെ പരസ്യപ്രസ്താവന നടത്തുകയല്ല വേണ്ടത്.
ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് വിശ്വാസമില്ലെന്നു പറയാന്‍ ജേക്കബ്ബിന് യാതൊരവകാശവുമില്ല.
ഐസ്ക്രീം കേസ് സംബന്ധിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വെളിപ്പെടുത്തണം. അല്ലാതെ പുകമറ സൃഷ്ടിക്കുന്നതിലര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications