കലാമണ്ഡലത്തിന് സര്‍വ്വകലാശാലാപദവി
തൃശൂര്‍: കേരളകലാമണ്ഡലത്തിന് അടുത്ത വര്‍ഷം സാംസ്കാരിക സര്‍വ്വകലാശാലാ പദവിയിലേക്കുയര്‍ത്തുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു. ഇതിനെക്കുറിച്ചു പഠിക്കാനായി ഒരു കമ്മീഷന്‍ രൂപീകരിക്കും. കമ്മറ്റി രൂപീകരിച്ച് രണ്ടുമാസത്തിനുള്ളില്‍ പഠനറിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.
കലാമണ്ഡലത്തിനുവേണ്ടി ഒരു കോടിരൂപാ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക സര്‍വ്വകലാശാലാ പദവി ലഭിച്ചാലും സാംസ്കാരിക വകുപ്പിന്റെ കീഴില്‍ത്തന്നെയായിരിക്കും കലാമണ്ഡലമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications