കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിക കോളജില്‍ സംഘട്ടനം, ഒരാള്‍ക്ക് വെട്ടേറ്റു

  • By Staff
Google Oneindia Malayalam News

തൃപ്രയാര്‍: നാട്ടിക എസ്.എന്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം. എസ്എഫ്ഐ അനുഭാവിയായ വിദ്യാര്‍ത്ഥിക്ക് പുറത്തു വെട്ടേറ്റു. ഒരാള്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു.

വെട്ടേറ്റ രണ്ടാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി സബീഷിനെ വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വര്‍ഷ ബിഎസ് സി വിദ്യാര്‍ത്ഥിയായ നിധീഷിനാണ് മര്‍ദനമേറ്റത്. നിധീഷിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ - എ.ബി.വി.പി. വിദ്യാര്‍ത്ഥികളാണ് തമ്മില്‍ തല്ലിയത്. അഞ്ച് എബിവിപി പ്രവര്‍ത്തകരുടെ പേരില്‍ വലപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട് സംഭവത്തെ തുടര്‍ന്ന് കോളജിന് അവധി നല്‍കിയിരിയ്ക്കുകയാണ്.

അക്രമത്തിലേര്‍പ്പെട്ട രണ്ട് എബിവിപി വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ മുറിയിലിട്ടു പൂട്ടി പോലീസിന് കൈമാറി. അതേസമയം വെട്ടിയെന്ന് സംശയിക്കുന്ന പ്രവര്‍ത്തകന്‍ വാളും കൊണ്ട് മതില്‍ ചാടി ഓടിപ്പോയി..

കോളജില്‍ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്താണ് പെട്ടെന്നുള്ള ആക്രമണത്തിന് കാരണമെന്ന് അറിവായിട്ടില്ല. പെട്ട്െന്നാണ് ഒരു സംഘം എബിവിപിക്കാര്‍ കോളജില്‍ ആക്രമണം നത്തിയത്. ആക്രമണം മുന്‍കൂട്ടി തയാറാക്കിയതാണെന്ന് പോലീസും പറഞ്ഞു. ആക്രമണത്തിനായി സഞ്ചിയില്‍ കരുതിവന്ന ഇടിക്കട്ട, സൈക്കിള്‍ ചെയിന്‍, കഠാര മുതലായ മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X