കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷിയെ വീഡിയോ വഴി വിസ്തരിക്കാം

  • By Staff
Google Oneindia Malayalam News

കൊച്ചി: നളിനിനെറ്റോ കേസില്‍ വിദേശത്തുള്ള സാക്ഷിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ഇടതുപക്ഷഭരണകാലത്ത് വനംവകുപ്പു മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയായ നളിനി നെറ്റോയെ മാനഭംഗപ്പെടുത്തിയെന്ന കേസിലെ സാക്ഷിയും മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഷെയിക് അഹമ്മദ് ഒമാനിലായതിനാല്‍ വീഡിയോ വഴി വിസ്തരിക്കാനാണ് നീലന്‍ അനുമതി തേടിയത്. മജിസ്ട്രേട്ട് കോടതിയില്‍ വിസ്തരിക്കുന്നതിനായി അദ്ദേഹത്തിന് യാത്രച്ചെലവായി 1.2 ലക്ഷം രൂപ കെട്ടിവെക്കാന്‍ കീഴ്ക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടത്താന്‍ നീലന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

വിസ്താരത്തെക്കുറിച്ച് സാക്ഷിയെ അറിയിക്കാന്‍ നീലന് കോടതി നിര്‍ദ്ദേശം നല്‍കി. കീഴ്ക്കോടതിയില്‍ വരാനോ വീഡിയോ വഴി വിസ്തരിക്കപ്പെടാനോ സാക്ഷി തയ്യാറല്ലെങ്കില്‍ മജിസ്ട്രേട്ടിന് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

വിദേശത്തുള്ള സാക്ഷിയെ വീഡിയോ വഴി വിസ്തരിക്കുന്നത് നിയമപ്രകാരം സ്വീകാര്യമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്.

ഇപ്പോള്‍ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയാണ് നളിനിനെറ്റോ കേസ്വിചാരണ ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X