കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തി

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസ്സും യോജിക്കാവുന്ന തലങ്ങളിലെല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തിന്റെ പ്രാഥമിക നടപടിയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും തമ്മില്‍ ചര്‍ച്ച നടത്തി.

വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലുള്ള വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. എന്‍.എസ്.എസ് നവതി ആഘോഷ ചടങ്ങിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിക്കുകയായിരുന്ന പണിക്കരുടെ ആഗമനോദ്ദേശ്യമെങ്കിലും വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് ഇരുവരും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സാമൂഹിക നീതിക്കായി ഭൂരിപക്ഷ സമുദായത്തിലെ ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ളവരുമായി യോജിക്കാവുന്ന തലങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് എസ്.എന്‍.ഡി.പി തീരുമാനമെടുത്ത സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള ചര്‍ച്ച ശ്രദ്ധേയമാണ്. എസ്.എന്‍.ഡി.പി.യുടെ നിലപാടിനെ എന്‍.എസ്.എസ് സ്വാഗതം ചെയ്തിരുന്നു.

ന്യൂനപക്ഷ സമുദായങ്ങള്‍ ഡബിള്‍ വര്‍ഗീയത കാട്ടുകയാണെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കില്ല. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും യോജിച്ച പ്രവര്‍ത്തനത്തിന് നേരത്തെ കളമൊരുങ്ങിയതാണ്. പക്ഷേ ചിലര്‍ തുരങ്കംവെച്ചതുകൊണ്ട് അന്ന് നടന്നില്ല.

സാമൂഹിക നീതി നേടിയെടുക്കാന്‍ പുതിയ കൂട്ടായ്മക്ക് കഴിയുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നായര്‍-ഈഴവ ഐക്യം മാത്രമല്ല, മറ്റ് സമുദായക്കാരേയും യോജിപ്പിച്ച് നിര്‍ത്തും. ഇതിനെ എതിര്‍ക്കുന്നവരോട് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പോവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X